സി.കെ.ജി. സെന്റര്‍ ഉദ്ഘാടനം 28-ന് ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും
കൊയിലാണ്ടി: കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനവും സി.കെ.ജി. സെന്റര്‍ ഉദ്ഘാടനവും ഡിസംബര്‍ 28-ന് വൈകിട്ട് ആറുമണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ സമ്മേളനങ്ങള്‍ നടത്തും.
28-ന് രാവിലെ വനിതാ സംഗമം ഷാനിമോള്‍ ഉസ്മാന്‍ നിര്‍വഹിക്കും. കെ.സി. അബു മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് മൂന്നിന് വിദ്യാര്‍ഥി യുവജനസംഗമം എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറുമണിക്കാണ് ഓഫീസ് കെട്ടിടം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുക. ഡി.സി.സി. പ്രസിഡന്റ് ടി.സിദ്ദിഖിന് ചടങ്ങില്‍ സ്വീകരണം നല്‍കും.

29-ന് വൈകിട്ട് മൂന്ന് മണിക്ക് സാംസ്‌കാരിക സദസ്സ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.ഉദ്ഘാടനം ചെയ്യും. 30-ന് രാവിലെ 10 മണിക്ക് ദളിത് സംഗമം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മൂന്ന് മണിക്ക് തൊഴിലാളി സംഗമം ഐ.എന്‍.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘടനം ചെയ്യും. അഞ്ചു മണിക്ക് പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ഉദ്ഘാടനം ചെയ്യും.

31-ന് ബ്ലോക്ക് പ്രതിനിധി സംഗമം കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കെ.പി.സി.സി നിര്‍വാഹകസമിതിഅംഗം യൂ.രാജീവന്‍, സി.വി.ബാലകൃഷ്ണന്‍, വി.വി.സുധാകരന്‍, കെ.വിജയന്‍, രാജേഷ് കീഴരിയൂര്‍, കെ.പി.വിനോദ് കുമാര്‍, എം.സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

