സിപിഐ എം എംഎല്‍എമാര്‍ ഒരുമാസത്തെ ശമ്പളവും മുന്‍ എംഎല്‍എമാര്‍ ഒരുമാസത്തെ പെന്‍ഷനും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

തിരുവനന്തപുരം> സിപിഐ എമിന്റെ മുഴുവന്‍ എംഎല്‍എമാരും അവരുടെ ഒരു മാസത്തെ ശമ്ബളവും അലവന്‍സുകളും, മുന്‍ എംഎല്‍എമാര്‍ അവരുടെ ഒരുമാസത്തെ പെന്‍ഷനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പാര്‍ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഒരു മാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.

