സിന്ധു ജോയ് വിവാഹിതയാകുന്നു

കോട്ടയം: സിന്ധു ജോയ് വിവാഹിതയാകുന്നു. മാധ്യമ പ്രവര്‍ത്തകനും ബിസിനസ്സുകാരനുമായ ശാന്തിമോന് ജേക്കബാണ് വരന്. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ തിങ്കളാഴ്ച വിവാഹനിശ്ചയം നടക്കും. ഈ മാസം 27 നാണ് വിവാഹം.
എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റായ സിന്ധു ജോയ് സിപിഎമ്മുമായി വഴി പിരിഞ്ഞ് സജീവ രാഷ് ട്രീയത്തില്‍ നിന്ന് വിട്ടുമാറി സാമൂഹിക സേവനരംഗത്ത് സജീവമാണ്.

സാമൂഹിക സേവനരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. ദീപിക ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജായിരിക്കെയാണ് ശാന്തിമോന് ജേക്കബ് ജോലി രാജിവെച്ച് ഇംഗ്ലണ്ടിലെത്തിയത്. 15 വര്‍ഷമായി ലണ്ടനില്‍ ഹ്യൂം ടെക് നോളജീസ് സിഇഒ ആണ്.
Advertisements

