KOYILANDY DIARY.COM

The Perfect News Portal

സിഐടിയു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

സിഐടിയു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ആശുപത്രിയിൽ വികസന സമിതിയുടെ അറിവില്ലാതെ സൂപ്രണ്ടിൻറെ തന്നിഷ്ടപ്രകാരം, നിപ്പാ കോവിഡ് കാലഘട്ടങ്ങളിൽ ജീവൻ പണയം വെച്ച് ജോലി ചെയ്ത ആരോഗ്യ പ്രവർത്തകയെ വർഷങ്ങളായി ജോലി ചെയ്യുന്ന ഡയാലിസിലെ ജീവനക്കാരിയെ പിരിച്ചുവിടൽ, നോട്ടീസ് നൽകിയ അധികാരികളുടെ തീരുമാനം പിൻവലിക്കുക, എച്ച് എം സി നിയമപ്രകാരം അല്ലാത്ത ആറുമാസം കൂടുമ്പോൾ  ബോണ്ട്‌ വാങ്ങുന്ന അധികാരികളുടെ കരി നിയമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
കെജിഎച്ച്ഡിഎസ്ഇയു സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം രശ്മി പി എസ്, നന്ദകുമാർ എം എം. സിഐടിയു കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം ലജിഷ എ പി, യൂണിയൻ ഏരിയ സെക്രട്ടറി ശൈലേഷ് കെ. കെ, ലീന എ കെ, ബിജീഷ് കെ. കെ തുടങ്ങിയവർ പങ്കെടുത്തു.
Share news