സാലറി ചാലഞ്ച് കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നൂറ് ശതമാനം

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് കൊയിലാണ്ടി ഫയർസ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊയിലാണ്ടി ഫയർസ്റ്റേഷനിൽ 22 ജീവനക്കാരാണുള്ളത്. വെള്ളപ്പൊക്ക പുനരധിവാസ പ്രവർത്തനങ്ങളിൽ കൊയിലാണ്ടി, നടുവണ്ണൂർ, കിനാലൂർ, കട്ടിപ്പാറ, വാകയാട്, കീഴരിയൂർ തുടങ്ങിയ പ്രദേശങ്ങളിൽ രാപ്പകൽ ഭേദമെന്യെ കൊയിലാണ്ടി ഫയർ യൂണിറ്റ് പങ്കാളികളായിരുന്നതായി സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ പറഞ്ഞു
