സാമൂഹിക സുരക്ഷാമിഷന്‍ വയോമിത്രം ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സാമൂഹിക സുരക്ഷാമിഷന്‍ വയോമിത്രം ക്ലിനിക്ക് നഗരസഭാ 38-ാം വാര്‍ഡില്‍ (താഴങ്ങാടി) നഗരസഭ
ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ടി.വി. റഹ്മത്ത്, സലീന, സുമ, വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ വി. അമൃത, ഡോ: അജയ് വിഷ്ണു, എം. അഷറഫ്, വി.എം. ബഷീര്‍, ഗോപിനാഥന്‍, പി.പി. അഹമ്മദ് ഹാജി, അബ്ദുള്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു.
