സാമൂഹികനീതി വകുപ്പ് മുഖേന ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ നല്കുന്നു

കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ നല്കുന്ന പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അരയ്ക്ക് താഴെ തളര്‍ന്നവര്‍ക്ക് ജോയ് സ്റ്റിക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍, സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍ക്ക് സി.പി.വീല്‍ ചെയര്‍, കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്ക്രീന്‍ റീഡര്‍, കാഴ്ചവൈകല്യമുള്ള അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഡെയ്സി പ്ലേയര്‍, കാഴ്ചവൈകല്യമുള്ള ഏഴ് മുതല്‍ ഡിഗ്രി വരെ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് റ്റോകിങ് കാല്‍ക്കുലേറ്റര്‍ എന്നീ ഉപകരണങ്ങളാണ് നല്‍കുന്നത്.
പൂരിപ്പിച്ച നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ഐ.സി.ഡി.എസ്. ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഐ.സി.ഡി.എസ്. ഓഫീസുമായോ ജില്ലാ സാമൂഹികനീതി ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 22. ഫോണ്‍: 0495-2371911.

