സാന്ത്വന സ്പർശം: ധന സമാഹരണം വിജയിപ്പിക്കാൻ തീരുമാനം

പയ്യോളി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സാന്ത്വന സ്പർശം ജനകീയ ധന സമാഹരണം വിജയിപ്പിക്കാൻ മൂടാടി പഞ്ചായത്ത് സംഘാടക സമിതി യോഗം തീരുമാനിച്ചു. മൂന്ന് ഷിഫ്റ്റുകളിലായി 60 പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം ഡയാലിസിസ് യൂണിറ്റിൽ ഒരുക്കുന്നതിനാണ് ധന സമാഹരണം നടത്തുന്നത്. എം.എൽ.എ കാനത്തിൽ ജമീല യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി. കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ധന സമാഹരണത്തെ സംബന്ധിച്ച് കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ വിശദീകരിച്ചു. നഗരസഭാ ചെയർ പേഴ്സൺ കെ പി സുധ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. പി. ശിവാനന്ദൻ, ദുൽഖിഫിൽ, കെ. ജീവാനന്ദൻ, കെ. വിജയരാഘവൻ, രജീഷ്, കെ. പി. കരീം, റസൽ നന്തി, ഇ. കെ റഫീക് എന്നിവർ സംസാരിച്ചു. സി കെ ശ്രീകുമാർ (ചെയർമാൻ), കെ പി പ്രഭാകരൻ (കൺവീനർ), ഷീജ പട്ടേരി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.


