സാന്ത്വനം പാലിയേറ്റിവ് കെയർ ഏകദിന ശിൽപശാല നടത്തി

കൊയിലാണ്ടി: താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാന്ത്വനം പാലിയേറ്റീവ് കെയർ യൂണിറ്റ് ഏകദിന ശിൽപശാല നടത്തി. കിടപ്പു രോഗികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തുതിന്റെ ഭാഗമായി നഗരസഭയിലെ തെരെഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് പരിശീലനം നൽകാൻ വേണ്ടിയുള്ള ശിൽപശാല നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റ്റ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ മുൻ ഡയറക്ടർ ഡോ. സുരേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. ഇൻഡ്യൻ അഡ്മിനിസ്‌ട്രേറ്റർ ഓഫ് പാലിയേറ്റീവ് കെയർ ട്രെയിനർ എം.ജി. പ്രവീൺ ക്ലാസ്സെടുത്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി, എൻ.കെ. ഭാസ്‌കരൻ, കെ. ഹരിദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ എ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. വി.കെ.അജിത സ്വാഗതവും എം.പി. സുനിൽ നന്ദിയും പറഞ്ഞു.
