സാംസ്കാരികവും മാനുഷികവുമായ മുഖമുള്ള നേതാവായിരുന്നു ജി. കാര്ത്തികേയന്: എം.കെ. രാഘവന്

കോഴിക്കോട്: സാംസ്കാരികവും മാനുഷികവുമായ മുഖമുള്ള നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്ന് എം.കെ. രാഘവന് എം.പി. പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ കാര്ത്തികേയന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച രാഷ്ട്രീയ നേതാവിനുവേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തില്‍ സ്വാംശീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. എന്തുകാര്യവും തന്റേടത്തോടെ തുറന്നുപറയാനും അദ്ദേഹം മടി കാണിച്ചില്ല. കോണ്‍ഗ്രസിന്റെ പോരാളിയും തേരാളിയുമായിരുന്ന കാര്ത്തികേയന് താന്‍ പ്രവര്‍ത്തിച്ച മണ്ഡലങ്ങളിലെല്ലാം പ്രകാശം ചൊരിഞ്ഞു- എം.പി. അനുസ്മരിച്ചു.

ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ധീഖ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥിയായി. നേതാക്കളായ കെ.സി. അബു, പി. ശങ്കരന്, രവീന്ദ്രദാസ്, പി. മൊയ്തീന്, കെ.പി. ബാബു, ദിനേശ് മണി, കെ.സി. രാമചന്ദ്രന്, ടി. സുരേന്ദ്രന്, പി.എം. നിയാസ്, ആദംമുല്‍സി, രാജേന്ദ്രന് ചോലയ്ക്കല്‍, എം. രാജന് തുടങ്ങിയവര്‍ സംസാരിച്ചു. ജി. കാര്‍ത്തികേയന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ചനയും നടത്തി.

