സഹൃദയ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷം

കൊയിലാണ്ടി: പന്തലായനി സഹൃദയ റസിഡന്റ്‌സ് അസോസിയേഷൻ ഓന്നാം വാർഷികാഘോഷം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി ചെരിയാലതാഴ നടന്ന പരിപാടിയിൽ പ്രസിഡണ്ട് എൻ. ശ്രീധരൻ അധ്യക്ഷതവഹിച്ചു.
പരിപാടിയിൽ ദേശീയ വോളിബോൾ സബ്ബ്ജൂനിയർ അണ്ടർ 17 വിഭാഗത്തിൽ സെലക്ഷൻ നേടിയ കുമാരി നയന വിനോദിനെ ചെയർമാൻ അനുമോദിച്ചു. ചടങ്ങിന് വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് എം. എം. ചന്ദ്രൻ, പി. എം. ബേബി എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കെ. അനീഷ് സ്വാഗതവും വൈസ്പ്രസിഡണ്ട് പി. ഇന്ദിര നന്ദിയുംപറഞ്ഞു.

തടർന്ന് വേദിയിൽ റസിഡന്റ്‌സ് അസോസിയേഷനിലെ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Advertisements

