എസ്.എസ്.എൽ.സി. വിദ്യാർഥികൾക്കുള്ള സഹവാസ ക്യാമ്പ് നടത്തി

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾക്കുള്ള സഹവാസക്യാമ്പ്-ഉണർവ് 2017-തുടങ്ങി.നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് സി. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സത്യൻ കണ്ടോത്ത്, എൻ. സി. സത്യൻ, എൻ.വി. ബീന, ഹെഡ്മാസ്റ്റർ സി. കെ. വാസു എന്നിവർ സംസാരിച്ചു. എം.കെ. അരവിന്ദാക്ഷൻ സ്വാഗതവും കെ. കെ. മുരളി നന്ദിയും പറഞ്ഞു.
