സഹകരണ സ്റ്റോറിൽ ഓണം ബക്രീദ് ചന്ത ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഓണം-ബക്രീദ് ചന്ത ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡ് അനുവദിച്ച 13 ഇനം ധാന്യങ്ങളാണ് സബ്സിഡി നിരക്കില്‍ വിതരണം നടത്തുന്നത്. റെയിൽവെ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് വിൽപ്പന ആരംഭിച്ചത്.
നഗരസഭ കൗണ്‍സിലര്‍ പി. എം. ബിജു ചന്ത ഉദ്ഘാടനം ചെയ്തു. സംഘം ഡയരക്ടര്‍ പി. പി. സുധാകരന് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.
