സവാദിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് പൊലീസ്

മലപ്പുറം: താനൂര്‍ അഞ്ചുടി സ്വദേശി സവാദിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് പൊലീസ്. സവാദിനെ കൊന്നത് പ്രതിയുമായി ഒരുമിച്ച് ജീവിക്കാനാണെന്ന് പൊലീസ് കസ്റ്റഡിയിലുള്ള ഭാര്യ സൗജത്ത് പറഞ്ഞു. സവാദിന്റെ കഴുത്തു മുറിച്ചത് താന്‍ തന്നെയാണെന്നും സൗജത്ത് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സംഭവത്തില്‍ സൗജത്തിന്റെ സുഹ്യത്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ബുധനാഴ്ച രാത്രിയാണ് അഞ്ചുടി സ്വദേശി പൗറകത്ത് സവാദ് (40) കൊല്ലപ്പെട്ടത്. വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റും തലയ്ക്ക് അടിയേറ്റും മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സംഭവശേഷം, പുലര്‍ച്ചെ രണ്ട് മണിയോടെ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിവരം അറിയിച്ചത്.

