സര്‍വ്വകലാശാലകളിലെ നിയമന കാലയളവ് വെട്ടിക്കുറച്ചുള്ള ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

കൊച്ചി> സംസ്ഥാനത്തെ സര്‍വകലാശാലകളിലെ രജിസ്ട്രാര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ നിയമന കാലയളവ് വെട്ടിക്കുറച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവെച്ചു.
കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ് അടക്കം നല്‍കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്.മഹാത്മാഗാന്ധി സര്‍വ്വകലാശാല ഫിനാന്‍സ് ഓഫീസര്‍ എബ്രഹാം ജെ പുതുമന, കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ വി വി ജോര്‍ജ് കുട്ടി,കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന് കീഴോത്ത്,എം തോമസ് ജോണ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരുന്നത്.

നാലുവര്‍ഷം പൂര്‍ത്തിയാക്കുകയോ 56 വയസ് പിന്നിടുകയോ ചെയ്ത രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.

