KOYILANDY DIARY.COM

The Perfect News Portal

സര്‍ക്കാര്‍ ജിവനക്കാര്‍ 2 ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം: മുഖ്യമന്ത്രി

തിരുവനന്തപുരം; കനത്ത മ‍ഴയിലും പ്രളയത്തിലും സംസ്ഥാനത്ത് 8316 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. മ‍ഴക്കെടുതിയില്‍ ഇതുവരെയും 38 പേര്‍മരിച്ചു. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 10000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 20, 000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 444 ഗ്രാമങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.

വീടും സ്ഥലും നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കുമെന്നും ഇതിനാ്യി 6 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണെന്നും രക്ഷാ പ്രവര്‍ത്തനത്തില്‍ വലിയ കൂട്ടായും ഏകോപനവും ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന്‍റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാറിന്‍റെ ഓണാഘോഷം പൂര്‍ണമായി ഒ‍ഴിവാക്കി.

സര്‍ക്കാര്‍ ജിവനക്കാര്‍ 2 ദിവസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യ
ര്‍ത്ഥിച്ചു. ഗവര്‍ണറുടെ സഹായവും പങ്കും മാതൃകാപരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മന്ത്രിസഭാ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *