സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം> സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരെങ്കിലും സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് വിലയിരുത്തേണ്ടത് ജനങ്ങളാണ്- മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തനിക്കെതിരെ ഹൈക്കമാന്‍ഡിന് അയച്ചെന്ന് പറയപ്പെടുന്ന കത്തിനെ കുറിച്ച് പ്രതികരിക്കാനില്ല. കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞിട്ടുണ്ട്. കത്ത് കൈയില്‍ കിട്ടിയാല്‍ നടപടി ഉണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടെലിവിഷനുകളില്‍ ബ്രേക്കിംഗ് ന്യൂസ് വന്നു എന്നു കരുതി അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് കഴിയില്ല.



