സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്പെന്ഷന്

കൊച്ചി: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിച്ച് ഫേസ്ബുക്കില്‍ പ്രചരണം നടത്തിയ പോലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇടപ്പള്ളി ട്രാഫിക്ക് സ്റ്റേഷനിലെ സി പി ഒ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി എ ടി അനില്‍ കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശാണ് നടപടിയെടുത്തത്.
ഫേസ്ബുക്ക് വഴി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിച്ച് ഇയാള്‍ നിരന്തരം പോസ്റ്റുകളിട്ടിരുന്നു. ഫേസ്ബുക്കിലെ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ കുറച്ചുകാലമായി വകുപ്പ് തല നിരീക്ഷണത്തിലായിരുന്നു.

