KOYILANDY DIARY.COM

The Perfect News Portal

സരോവരം ബയോ പാര്‍ക്ക് നവീകരിക്കുന്നു

കോഴിക്കോട്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സരോവരം ബയോ പാര്‍ക്ക് 57 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്നു. കളിപ്പൊയ്കയിലെ ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുക. സാങ്കേതികാനുമതി ലഭിച്ച ഈ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് യാഥാര്‍ഥ്യമാക്കുക.

സരോവരം ബയോ പാര്‍ക്കിന്റെ അറ്റകുറ്റപണി നടത്തിയിട്ട് വര്‍ഷങ്ങളായി. മരപ്പലകകള്‍ മിക്കതും ചെതലരിച്ചുകഴിഞ്ഞു. വേലികളും തൂണുകളും തകര്‍ന്നു. പാര്‍ക്കില്‍ കാടുനിറഞ്ഞു. സാമൂഹ്യ വിരുദ്ധരും കമിതാക്കളും ഇവിടെ തമ്ബടിക്കാന്‍ തുടങ്ങി. ബോട്ട് സര്‍വീസ് നിലച്ചിട്ട് വര്‍ഷങ്ങളായി. ഇതു കാരണം ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നവീകരണ പ്രവൃത്തിയുമായി മുന്നോട്ടുവന്നത്.

ഇവിടുത്തെ ബഞ്ചുകളും മറ്റം മാറ്റും. പൊട്ടിപൊളിഞ്ഞവ പഴയ സ്ഥിതിയിലാക്കും. കേടവുന്ന മരപ്പലകകളും വേലിയും പുനസ്ഥാപിക്കും. കുട്ടികളുടെ പാര്‍ക്കിലും അറ്റകുറ്റപണികള്‍ നടത്തും.ബോട്ട് ജെട്ടിയുടെ അറ്റകുറ്റപണി നടത്തും. ബോട്ട് സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ പദ്ധതിയുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ പറഞ്ഞു.

Advertisements

സംസ്ഥാനത്തെ ടൂറസിം രംഗത്തെ പ്രവര്‍ത്തനത്തിനു സര്‍ക്കാറിനു ലഭിച്ച കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ അവാര്‍ഡുകളില്‍ ഒന്ന് സരോവരത്തിനാണ്. ഒമ്ബത് അവാര്‍ഡുകളാണ് കേരളത്തിനു ലഭിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *