സരിതയുടെ രണ്ട് നാമനിര്‍ദേശ പത്രികകളും തള്ളി
കൊച്ചി: സോളാര്‍ കേസ് പ്രതി സരിതാ എസ് നായരുടെ രണ്ട് നാമനിര്‍ദേശ പത്രികകളും തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി. എറണാകുളം, വയനാട് മണ്ഡലങ്ങളിലെ പത്രികയാണ് കമീഷന്‍ തള്ളിയത്. സോളാര്‍ വിഷയത്തില്‍ രണ്ടു കേസുകൡ സരിതയെ കോടതി ശിക്ഷിച്ചിരുന്നു. കേസുകളില്‍ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് പത്രികകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയത്.
ശിക്ഷ റദ്ദാക്കിയതായുള്ള കോടതി ഉത്തരവ് ഹാജരാക്കാന്‍ സരിതയ്ക്ക് ഇന്ന് രാവിലെ 10.30വരെ സമയം അനുവദിച്ചിരുന്നു.




