KOYILANDY DIARY.COM

The Perfect News Portal

സമരം തുടരുന്ന ഒരു വിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്ജ്

തിരുവനന്തപുരം: സമരം തുടരുന്ന ഒരു വിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്ജ്. കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന ഒരു വിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്.

പിജി ഡോക്ടര്മാരുമായി രണ്ട് തവണ ചര്ച്ച നടത്തിയിരുന്നു. ഒന്നാംവര്ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തിന് ഇതില് ഒന്നും ചെയ്യാന് കഴിയില്ല. എന്നാല് പിജി ഡോക്ടര്മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വര്ഷ വിദ്യാര്ഥികളുടെ അലോട്ട്മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‌എജെആര്മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്കിയതിനെ തുടര്ന്നാണ് സമരം പിന്വലിച്ചത്. ഇതില് നടപടിയാവകുകയും ചെയ്തു. എന്നാല് ഒരു വിഭാഗം പിജി ഡോക്ടര്മാര് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളിലും നോണ് കോവിഡ് ചികിത്സയിലും മനപൂര്വം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത്.

സര്ക്കാര് വളരെ അനുഭാവപൂര്ണമായ നിലപാടാണ് പിജി ഡോക്ടര്മാരുടെ കാര്യത്തില് എടുത്തിട്ടുള്ളത്. കോടതിയുടെ മുന്നിലുള്ള വിഷയത്തില് സര്ക്കാരിന് ഇടപെടാന് പരിമിതികളുണ്ട്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില് നിന്നും പിന്മാറണം. അല്ലാത്തവര്ക്കെതിരെ പകര്ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച്‌ കര്ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *