സമഭാവന അയല്‍പക്കവേദി നാലാം വാര്‍ഷികം ആഘോഷിച്ചു

കുന്ദമംഗലം: സമഭാവന അയല്‍പക്കവേദി അതിന്റെ നാലാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അസ്ബിജ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് കൃഷ്ണന്‍ ആരാമ്ബ്രം അദ്ധ്യക്ഷത വഹിച്ചു.
പി.എം.ശേഖരന്‍, രവീന്ദ്രന്‍കുന്ദമംഗലം, പി.നിഥിന്‍, എ.കെ.ബിജു, ടി.ജയപ്രകാശ്, എം.കെ.സുഗേഷ്, പി.കെ.വേണു, ഗണേശന്‍, ജയരാമന്‍, പ്രകാശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മദ്യവര്‍ജ്ജനത്തെ സംബന്ധിച്ച് രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. സെക്രട്ടറി ഇ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

