സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 100 പേര്‍ക്കെതിരെ കേസ്

പമ്പ: വ്യാഴാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 100 പേര്‍ക്കെതിരെ കേസെടുത്തു. രാത്രി നടയടക്കുന്നതിന് തൊട്ടുമുന്‍പ് പത്തരയോടെയാണ് ഇവര്‍ സന്നിധാനത്ത് പ്രതിഷേധവുമായി എത്തിയത്. മുന്‍പ് സന്നിധാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ പങ്കെടുത്തവരും പ്രതിഷേധത്തില്‍ പങ്കെടുത്തതായി പൊലീസിനു സൂചന ലഭിച്ചതോടെയാണ് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ കേസെടുത്തത്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്ച അര്‍ധരാത്രി വരെ നീട്ടിക്കൊണ്ട് പത്തനംതിട്ട കലക്ടറുടെ ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു. എന്നാല്‍, നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്ത 40 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

