സദാചാര ഗുണ്ടായിസക്കാരെ ഗുണ്ടാ ആക്ടില്‍ പെടുത്തി ശക്തമായ നടപടിയെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സദാചാര ഗുണ്ടായിസക്കാരെ ഗുണ്ടാ ആക്ടില്‍ പെടുത്തി ശക്തമായ നടപടിയെടുക്കുമെന്നും നിയമം കയ്യിലെടുത്ത് അഴിഞ്ഞാടാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചിയില്‍ ശിവസേനക്കാര്‍ പൊലീസിന്റെ നിര്‍ദ്ദേശം ധിക്കരിക്കുയായിരുന്നു. അവരെ തടയുന്നതില്‍ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. സംഭവത്തില്‍ ചുമതലയുണ്ടായിരുന്ന എസ് യെ സസ്പെന്‍ഡ് ചെയ്യുകയും എട്ട് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
മറൈന്‍ ഡ്രൈവില്‍ അക്രമം കാണിച്ച 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരക്കാരെ സഹായിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. കൂടുതല്‍ അന്വേഷണത്തിനായി കൊച്ചി സെന്‍ട്രല്‍ സിഐയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചിയില്‍ ശിവസേനക്കാര്‍ അഴിഞ്ഞാടിയ സംഭവം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഹൈബി ഈഡനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ അക്രമം കാണിക്കുമ്പോള്‍ പൊലീസ് നോക്കിനിന്നുവെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ശിവസേനക്കാര്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇവ പിടിച്ചെടുക്കണമെന്നും അല്ലെങ്കില്‍ അഴിക്കല്‍ സംഭവത്തെ തുടര്‍ന്ന് അനീഷ് എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യാനിടയായപോലെ സംഭവങ്ങള്‍ ഉണ്ടാകാമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ സഭ നിര്‍ത്തിവെച്ചു.

വനിത ദിനത്തില്‍ എറണാകുളം മറൈന്‍ഡ്രൈവിലെ നടപ്പാതയിലിരുന്ന യുവതീയുവാക്കളെ പ്രകടനമായത്തിെയ ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിക്കുകയായരുന്നു. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തുക എന്ന ബാനറുമായി പ്രകടനമായത്തിെയ ഇരുപത്തിയഞ്ചോളം ശിവസേന പ്രവര്‍ത്തകരാണ് യുവതീയുവാക്കളെ അടിച്ചോടിച്ചത്.

