സംസ്ഥാന സ്കൂള്‍ കലോത്സത്തില്‍ നിന്ന് വിധി കര്‍ത്താക്കള്‍ പിന്‍വാങ്ങി

തൃശൂര്‍: ശക്തന്റെ നാട്ടില്‍ ഇന്ന് കൊടി ഉയര്‍ന്ന അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സത്തില്‍ നിന്ന് വിധി കര്‍ത്താക്കള്‍ പിന്‍വാങ്ങി. നൃത്തഇനങ്ങളിലെ പത്ത് വിധി കര്‍ത്താക്കളാണ് പിന്‍വാങ്ങിയത്. വിജിലന്‍സ് സംവിധാനം ശക്തമാക്കിയതതോടെയാണ് വിധി കര്‍ത്താക്കള്‍ പിന്മാറിയതെന്ന് ഡിപി ഐ അറിയിച്ചു. കണ്ണൂരിലെക്കാള് ശക്തമായ വിജിലന്‍സ് നിരീക്ഷണമായിരിക്കും തൃശൂരിലെന്നും ഡിപിഐ വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് വിളംബര ഘോഷയാത്ര എത്തുന്നതോടെ സാംസ്കാരിക നഗരി കലോത്സവത്തിന്റെ ആവേശത്തിലേക്ക് കടക്കും. ആര്‍ഭാടമൊഴിവാക്കി സര്‍ഗ്ഗാത്മകതയ്ക്ക് പ്രോത്സാഹനം നല്‍കിയാണ് കലോത്സവം നടക്കുക. നാളെ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കലകളുടെ പൂരം ഉദ്ഘാടനം ചെയ്യും.

