സംസ്ഥാന വിജിലന്‍സ് വകുപ്പ് പിരിച്ചുവിടണമെന്ന് വി. എസ്
തിരുവനന്തുപുരം> ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് പിരിച്ചുവിട്ട് വീട്ടില്‍ വിശ്രമിക്കുന്നതായിരിക്കും നല്ലത്. വിജിലന്‍സിനെ സര്‍ക്കാര്‍ രാഷ്ട്രീയ ആധുധമായി ഉപയോഗിക്കുകയാണ് വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എന്താണോ വിജിലന്‍സ് സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്, അതു നടക്കുന്നില്ലെന്നാണ് കോടതി കണ്ടെത്തിയത്. പിന്നെ, എന്തിനാണ് രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പിന്റെ ചുമതല കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതെന്ന് വി എസ് ചോദിച്ചു.അഴിമതിക്കാരായ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ചട്ടുകമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ പൊലീസ് സേനയ്ക്ക് അപമാനമാണെന്നും വി എസ് പറഞ്ഞു.ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് വിജിലന്റ് അല്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.
