KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു. എസ്‌.എം വിജയാന്ദന് വിരമിച്ച ഒഴിവിലേക്കാണ് നളിനി നെറ്റോയുടെ നിയമനം. രാവിലെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എത്തിയാണ് നളിനി നെറ്റോ ചുമതലയേറ്റത്. ഒരു കുടുംബം പോലെ ഒത്തൊരുമയോടെ കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ഉദ്യോഗസ്ഥരെ തമ്മിലടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നളിനി നെറ്റോ ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അഡീഷണല്‍ സെക്രട്ടറിയില്‍ നിന്ന് ചീഫ് സെക്രട്ടറിയായി മാറുമ്ബോള്‍ പ്രവര്‍ത്തന ശൈലിയില്‍ മാറ്റമില്ല. നൂറ് ശതമാനം ആത്മാര്‍ത്ഥയോടെ കഠിനാദ്ധ്വാനം ചെയ്യും. പക്ഷേ എന്ത് പ്രശ്നം പരിഹരിക്കുന്നതിനും ആവശ്യമായ സഹായം നല്‍കാന്‍ ഒരു മടിയുമില്ലെന്ന് നളിനി നെറ്റോ പറഞ്ഞു.

സംസ്ഥാനത്തിന്റെ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറി കൂടിയാണ് നളിനി നെറ്റോ. ആഗസ്റ്റ് വരെയാണ് ഇവരുടെ കാലാവധി. പത്മ രാമചന്ദ്രന്‍, നീലഗംഗാധരന്‍, ലിസി ജേക്കബ് എന്നിവര്‍ക്ക് ശേഷം നിയമനത്തില്‍ എത്തുന്ന വനിതാ ചീഫ് സെക്രട്ടറിയാണ് നളിനി നെറ്റോ.

Advertisements

1981ല്‍ ഐഎഎസ് നേടിയ നളിനി നെറ്റോ സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി സെക്രട്ടറി, സഹകരണ രജസ്ട്രാര്‍, ഇറിഗേഷന്‍ സെക്രട്ടറി, ഗതാഗത സെക്രട്ടറി, തിരുവനന്തപുരം ജില്ലാകളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *