KOYILANDY DIARY

The Perfect News Portal

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് വൈകിട്ട് ആറിന്കോട്ടയത്ത് നടക്കും

കോട്ടയം > സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് വൈകിട്ട് ആറിന് കോട്ടയം പോലീസ് പരേഡ് ഗ്രണ്ടില്‍ നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മോഹന്‍ലാലാണ് വിശിഷ്ടാതിഥി.ചടങ്ങില്‍ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയല്‍ പുരസ്‌കാരം ഐ. വി ശശിക്ക് സമ്മാനിക്കും. മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍ പോളിക്കും സുദേവ് നായര്‍ക്കുമാണ്. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നസ്രിയാ നസിമാണ്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ആണ് മികച്ച ചിത്രം.