KOYILANDY DIARY.COM

The Perfect News Portal

മീസില്‍സ്- റുബെല്ല പ്രതിരോധ പരിപാടിക്ക് ഇന്ന് തുടക്കം

കണ്ണൂര്‍: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മീസില്‍സ്- റുബെല്ല പ്രതിരോധ പരിപാടിക്ക് ഇന്ന് തുടക്കം. മീസില്‍സ് (അഞ്ചാംപനി), റുബെല്ല (ജര്‍മന്‍ മീസില്‍സ്) എന്നീ മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഒമ്പതുമാസം പൂര്‍ത്തിയാക്കിയതുമുതല്‍ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരു ഡോസ് മീസില്‍സ് റുബെല്ല വാക്സിനാണ് നല്‍കുക. ഗുരുതരമായ ഈ രോഗങ്ങളെ ഒറ്റ കുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാം എന്നതാണ് പ്രത്യേകത. നേരത്തെ കുത്തിവയ്പ്പ് എടുത്ത കുട്ടികള്‍ക്കും അധിക ഡോസ് നല്‍കണം.

ജില്ലാതല ഉദ്ഘാടനം രാവിലെ 9.30ന് സെന്റ് മൈക്കിള്‍സ് ആംഗ്ളോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മേയര്‍ ഇ പി ലത നിര്‍വഹിക്കും. പരിപാടിയുടെ പ്രചാരണാര്‍ഥം ഗാന്ധിജയന്തി ദിനത്തില്‍ പയ്യാമ്പലത്ത് നടത്തിയ ബീച്ച്‌ റണ്ണില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ പി ലത, പി കെ ശ്രീമതി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ്, ജില്ലാ ആര്‍സിഎച്ച്‌ ഓഫീസര്‍ ഡോ. പി എം ജ്യോതി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *