KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന അണ്ടര്‍ 21 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ ട്രയല്‍സ് 23ന്

കോഴിക്കോട് : എറണാകുളത്ത് നടക്കുന്ന സംസ്ഥാന അണ്ടര്‍ 21 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ ട്രയല്‍സ് 23ന് രാവിലെ ഏഴിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.  1997 ജനുവരി ഒന്നിനും 1997 ഡിസംബര്‍ 31നും ഇടയ്ക്ക് ജനിച്ച താരങ്ങള്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ഹാജരാകണം.

Share news