സംസ്ഥാന അഗതി വിധവ അസോസിയേഷൻ സപ്ലൈ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

കൊയിാണ്ടി : അഗതി വിധവ അസോസിയേഷൻ കോഴിക്കോട് ജി്‌ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി തങ്കം കുട്ടോത്ത് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ ഭദ്രതാ മുൻഗണനാ പട്ടികയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണ്ണയിൽ ജില്ലാ പ്രസിഡണ്ട് പുഷ്പവല്ലി അധ്യക്ഷതവഹിച്ചു. അഗതികളെയും വിധവകളെയും മാനദണ്ഡം നോക്കാതെ മുൻഗനാപട്ടികയി്ൽ ഉൾപ്പെടുത്തുക. അർഹതപ്പെട്ട മുഴുവൻ അഗതി-വിധവകളേയും എ.എ.വൈ.യിൽ ഉൾപ്പെടുത്തുക. തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. സംസ്ഥാന രക്ഷാധികാരി ഇ. കെ.ഉണ്ണികൃഷ്ണൻ, പി. കെ. കബീർ, സരോജിനി ടീച്ചർ, മോളി മുതുകാട്, വസന്ത ചേലിയ, റീന കായണ്ണ, ദേവി, രാധ കായണ്ണ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ ജനറൽ സിക്രട്ടറി സരള സ്വാഗതവും ട്രഷറർ ഏലിക്കുട്ടി നന്ദിയും പറഞ്ഞു.
