മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മികച്ച സിഡിഎസുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മികച്ച സിഡിഎസുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് നടക്കുന്ന സംസ്ഥാന കുടുംബശ്രീ വാര്‍ഷിക സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇടുക്കി പാമ്പാടുമ്പാറ സിഡിഎസിനാണ് ഒന്നാം റാങ്ക്. ആലപ്പുഴ മാരാരിക്കുളം നോര്‍ത്ത് സിഡിഎസ് രണ്ടും തൃശൂര്‍ നടത്തറ സിഡിഎസ് മൂന്നും റാങ്ക് നേടി. രണ്ടര ലക്ഷം, രണ്ട് ലക്ഷം, ഒന്നര ലക്ഷം രൂപ വീതമാണ് ഇവര്‍ക്കുള്ള സമ്മാനത്തുക. ജില്ലകളിലെ മികച്ച മൂന്ന് സി.ഡി.എസുകള്‍ക്ക് യഥാക്രമം ഒരു ലക്ഷം, മുക്കാല്‍ ലക്ഷം, അര ലക്ഷം രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് തദ്ദേശമന്ത്രി മന്ത്രി കെടി ജലീല്‍ അറിയിച്ചു.
സംസ്ഥാന തലത്തില്‍ ജൂറിയുടെ പ്രത്യേക പുരസ്‌ക്കാരത്തിന് അര്‍ഹമായ സി.ഡി.എസുകള്‍: കവളങ്ങാട് (എറണാകുളം), നെടുങ്കണ്ടം (ഇടുക്കി), ചാവക്കാട് (തൃശൂര്‍), മലയാറ്റൂര്‍ (എറണാകുളം), കഞ്ഞിക്കുഴി (ആലപ്പുഴ), മലയാളപ്പുഴ (പത്തനംതിട്ട), ആലത്തൂര്‍ (പാലക്കാട്), കിനാലൂര്‍ കരിന്തളം (കാസര്‍ഗോഡ്). മികച്ച സി.ഡി.എസുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ വിതരണം ചെയ്തു.

