സംസ്ഥാനത്ത് പുതിയ പത്ത് ഫോറസ്റ്റ് സ്റ്റേഷനുകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പത്ത് ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനായി 99 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
പുതുതായി അനുവദിക്കുന്ന സ്റ്റേഷനുകള്‍

1. പുന്നല – പുനലൂര്‍ ഡിവിഷന്‍
2. ഏഴംകുളം – പുനലൂര്‍ ഡിവിഷന്‍
3. കടമന്‍പാറ – തെന്മല ഡിവിഷന്‍
4. കുംഭാവുരുട്ടി – അച്ചന്‍കോവില്‍ ഡിവിഷന്‍
5. കക്കയം – കോഴിക്കോട് ഡിവിഷന്‍
6. പെരുവണ്ണാമുഴി – കോഴിക്കോട് ഡിവിഷന്‍
7. പുല്‍പ്പള്ളി – വയനാട് (സൗത്ത്) ഡിവിഷന്‍
8. വൈത്തിരി – വയനാട് (സൗത്ത്) ഡിവിഷന്‍
9. മുണ്ടക്കയ് – വയനാട് (സൗത്ത്) ഡിവിഷന്‍
10. നരിക്കടവ് – ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്‍

മറ്റ് പ്രധാന മന്ത്രിസഭാതീരുമാനങ്ങള്‍

സംസ്ഥാനങ്ങത്ത് നൈപുണ്യവികസന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചു. ഇതനുസരിച്ച് നൈപുണ്യവികസനത്തിനുളള നയങ്ങള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാനതല കൗണ്‍സിലായിരിക്കും. തൊഴിള്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും രണ്ടു വ്യവസായ പ്രതിനിധികളും കൗണ്‍സിലില്‍ അംഗങ്ങളായിരിക്കും.
കര്‍ഷകരുടെ ക്ഷേമത്തിനും അവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ക്ഷേമനിധി രൂപീകരിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് തൊഴിലാളികളുടെയും ഓഫീസര്‍മാരുടെയും ശമ്ബളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
എല്‍ബിഎസ് സെന്ററിലേയും എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജുകളിലേയും ജീവനക്കാര്‍ക്ക് ശമ്ബളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.
