KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

കൊച്ചി: എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ആറ് എസ്ഡിപിഐ നേതാക്കളെയാണ് കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള നിലപാട് വിശദീകരിക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനായി കൊച്ചി പ്രസ് ക്ലബ്ബില്‍ എത്തിയപ്പോഴായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പ്രസ് ക്ലബ്ബ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മജീദ് ഫൈസിയെ കൂടാതെ സംസ്ഥാനവൈസ് പ്രസിഡന്റ് കെഎം മനോജ് കുമാര്‍, സംസ്ഥാനജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി എന്നിവരാണ് കസ്റ്റഡിയിലായത്. അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് എസ്ഡിപിഐയുടെ നിരവധി നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചായായിട്ടാണ് ഇന്ന് നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

Advertisements

അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിആ ആരോപിച്ചു. കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുകയും അതുമായി ബന്ധപ്പെട്ടവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ആഭ്യന്തരവകുപ്പ് ഇതിന്റെ പേരില്‍ മുസ് ലിം സാമുദായിക വേട്ടയ്ക്കും വര്‍ഗീയ ചേരിതിരിവിനും കാരണമാകുന്ന വിധത്തിലാണ് പ്രവര്‍ത്തുക്കുന്നത്. മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അഭിമന്യു വധക്കേസ് പ്രതികളെ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ പിടികൂടണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *