KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ചൂട് കനക്കുന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് ചൂട് കനക്കുന്നു. കഠിനമായ ചൂടില്‍ പൊള്ളുകയാണ് കേരളം. കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 36 ഡിഗ്രിയാണ് ഇവിടുത്തെ താപനില. ഇടുക്കിയിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയിരിക്കുന്നത് 29 ഡിഗ്രി സെല്‍ഷ്യസ്. അതിനിടെ, വയനാട് മേപ്പാടിയില്‍ തോട്ടം തൊഴിലാളികള്‍ക്ക് സൂര്യാതപമേറ്റു. കൊളുന്ത് ശേഖരിക്കുകയായിരുന്ന മൂന്ന് സ്ത്രീകള്‍ക്കാണ് സൂര്യതാപമേറ്റത്. കൊടുംചൂടില്‍ മറയൂര്‍ ചന്ദനറിസര്‍വില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചു. ചന്ദന മരങ്ങള്‍ ഉള്‍പ്പടെ അന്‍പത് ഏക്കറിലേറെ വനം കത്തിനശിച്ചു.

Share news