സംസ്ഥാനത്ത് മൂന്നു വര്‍ഷത്തിനകം ഡിജിറ്റല്‍ ക്ലാസ് മുറികള്‍ നിര്‍മിക്കും; മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

വടകര: എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മൂന്നു വര്‍ഷത്തിനകം ഡിജിറ്റല്‍ ക്ലാസ് മുറികള്‍ നിര്‍മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. ഇതിനായുള്ള മാര്‍ഗരേഖ തയാറാക്കിയതായും സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതുകൊണ്ടുള്ള ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മടപ്പള്ളി ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച വാഗ്ഭടാനന്ദ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അധ്യാപക കേന്ദ്രീകൃത സിലബസില്‍നിന്നും വിദ്യാര്‍ഥി കേന്ദ്രീകൃത സിലബസിലേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
