KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ ഫോട്ടോഗ്രാഫര്‍മാരുടെ സംരക്ഷണത്തിനായി സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലുണ്ടാകും: വി.എസ്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും തൊഴില്‍സംരക്ഷണവും ക്ഷേമവുമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലുണ്ടാവണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ . കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം കെ.എസ്.റ്റി.എ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുപല തൊഴില്‍ മേഖലകളിലും വേതനക്കാര്യത്തില്‍ ഏകീകരണമുണ്ടെങ്കിലും ഈ മേഖലയില്‍ അതില്ലെന്നാണ് മനസിലാക്കുന്നത്. ജീവിതമൂഹൂര്‍ത്തങ്ങള്‍ സൗന്ദര്യാത്മകമായി പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരണമായി പ്രവര്‍ത്തിക്കണമെങ്കില്‍ മികച്ച ഉപകരണങ്ങള്‍ വേണം.

 ഇവ നിര്‍മ്മിക്കുന്ന വന്‍കിട കുത്തക കമ്പനികള്‍ യാതൊരു മാനദണ്ഡവുമില്ലാതെ നാള്‍ക്കുനാള്‍ വില വര്‍ദ്ധിപ്പിക്കുന്നു. കടംവാങ്ങിയും വായ്പയെടുത്തും ഉപകരണങ്ങള്‍ വാങ്ങി പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. പുതിയ ആള്‍ക്കാര്‍ ഈ മേഖലയിലേക്ക് കടന്നുവരാനും മടിക്കുന്നു. മറ്റു തൊഴില്‍ രംഗത്തുള്ള പലരും ഈ ജോലി ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഈ മേഖലയില്‍പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷനും ആരോഗ്യഇന്‍ഷ്വറന്‍സും അടക്കമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വി.എസ് പറഞ്ഞു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *