സംവിധായകന്‍ പ്രിയനന്ദന് നേരെ സംഘപരിവാര്‍ ആക്രമണം

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദന് നേരെ സംഘപരിവാര്‍ ആക്രമണം. പ്രിയനന്ദനെ മര്‍ദ്ദിച്ച് അവശനാക്കിയ മുഖത്ത് ചാണക വെള്ളം ഒഴിച്ചു . വല്ലച്ചിറയില്‍ പ്രിയനന്ദനന്റെ വീടിനടുത്തുള്ള കടയില്‍വെച്ചാണ് ആക്രമിച്ചത്. മര്‍ദ്ദിച്ചശേഷം പ്രിയനന്ദനന്റെ മേല്‍ ചാണകവെള്ളവും ഒഴിച്ചു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെയാണ് ആക്രമണമുണ്ടായത്.
മര്‍ദ്ദിച്ചത് ബി.ജെ.പി ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദന്‍ അറിയിച്ചു. നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെതിരെ ആര്‍എസ്‌എസ് ആക്രമണം അഴിച്ചു വിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ ആക്രമണമായിരുന്നു സംഘപരിവാര്‍ സെെബര്‍ പോരാളികള്‍ നടത്തിയത്.

