സംവിധായകന്‍ പാ രഞ‌്ജിത്തിനെതിരെ കേസ‌്

ഡല്‍ഹി: ചോളവംശ രാജാവ‌് രാജരാജ ചോളനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രമുഖ തമിഴ‌് സംവിധായകന്‍ പാ രഞ‌്ജിത്തിന്റെ പേരില്‍ തഞ്ചാവൂര്‍ പൊലീസ‌് കേസെടുത്തു. മതസ‌്പര്‍ധയുണ്ടാക്കുംവിധം പ്രസംഗിച്ചുവെന്ന ഹിന്ദുമക്കള്‍ കക്ഷിയുടെ തഞ്ചാവൂര്‍ ജില്ല മുന്‍ സെക്രട്ടറി കാ ബാലയുടെ പരാതിയിലാണ‌് കേസ‌്. ദളിത‌് സംഘടനയായ നീലപുലികള്‍ ഇയക്കത്തിന്റെ സ്ഥാപകന്‍ ഉമര്‍ ഫാറൂഖിന്റെ ചരമവാര്‍ഷികദിന ചടങ്ങിലാണ‌് വിവാദപ്രസംഗം നടത്തിയത‌്.
ചോള ഭരണത്തില്‍ ദേവദാസി സമ്ബ്രദായം ശക്തമായിരുന്നെന്നും ദളിതരെ അടിച്ചമര്‍ത്തിയെന്നുമായിരുന്നു പരാമര്‍ശം. മദ്രാസ‌്, കബാലി, കാല തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ‌് പാ രഞ‌്ജിത്ത‌്.

