സംരഭകത്വ ശില്‍പ്പശാല നടത്തി

കൊയിലാണ്ടി : നഗരസഭയിലെ തൊഴില്‍ രഹിതരായ യുവതീയുവാള്‍ക്കായി നഗരസഭാതലത്തില്‍ ഏകദിന സംരഭകത്വ ശില്‍പ്പശാല നടത്തി. സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ അറിവ് നല്‍കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നഗരസഭയുടെ വ്യവസായ സംരംഭക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശില്‍പ്പശാല നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ആര്‍.കെ. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ഉപജില്ലാ വ്യവസായ ഓഫീസര്‍ പി. ശശികുമാര്‍, വ്യവസായ വികസന ഓഫീസര്‍ ടി.വി. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ. സുധാകരന്‍, എം. ശ്രീനിവാസന്‍, വി.എസ്. മിഥുന്‍ ആനന്ദ്, കെ. ഷിബിന്‍, പി. ബിന്ദു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നയിച്ചു.
