സംയോജിത കൃഷിത്തോട്ടം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: ആത്മ പദ്ധതി പ്രകാരം കൊയിലാണ്ടി ബ്ലോക്ക് പരിധിയിലുള്ള സംയോജിത കൃഷിത്തോട്ടം പദ്ധതി ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രധാന കൃഷിക്കു പുറമെ പശുവളർത്തുന്ന കർഷകർ, കോഴി വളർത്തൽ, മൃഗസംരക്ഷണം, മത്സ്യകൃഷി, താറാവ് വളർത്തൽ, പുഷ്പകൃഷി തുടങ്ങിയവയിൽ ഏതെങ്കിലും മൂന്ന് എണ്ണം കൂടുതൽ ചെയ്യുവാനായി താൽപര്യമുള്ളവർക്ക് കൊയിലാണ്ടി ബ്ലോക്കിനു കീഴിലുള്ള മൂടാടി, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, കൊയിലാണ്ടി എന്നീ കൃഷിഭവനുകളിൽ ആഗസ്റ്റ് 30ന് മുൻപായി ഭൂനികുതി രസീതിന്റെ പകർപ്പ് സഹിതം അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
