സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി

വടകര: സീയം ആശുപത്രി മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആശുപത്രിയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ ലേബര്‍ ഓഫീസറുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് അകാരണമായി പുറത്താക്കിയ എക്സ്റേ ടെക്നീഷനേയും, ഗര്‍ഭിണികളായതിന്റെ പേരില്‍ ജോലി നിഷേധിച്ച നേഴ്സിങ് അസിസ്റ്റന്‍റ് ജീവനക്കാരികളെയും ജോലിയില്‍ പ്രവേശിക്കുക,ഒരു വിഭാഗം ജീവനക്കാര്‍ക്ക് നിഷേധിച്ച ഇഎസ്‌ഐ,പിഎഫ്,ക്ഷേമനിധി,മിനിമം വേതനം,ലീവ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കി തൊഴില്‍ സുരക്ഷഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്.
ധര്‍ണ്ണ സമരം സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി കെ.കെ.മമ്മു ഉല്‍ഘാടനം ചെയ്തു.മടപ്പള്ളി മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ. വേണു, അഡ്വ: ഇ.നാരായണന്‍ നായര്‍, എ.കെ. ബാലന്‍, എ.വി.അനില്‍കുമാര്‍, കെ.സി. സജീവന്‍, പി.എം. വേലായുധന്‍, രഞ്ജിത്ത് കണ്ണോത്ത്, കൃഷ്ണന്‍ കുട്ടോത്ത്, ഷാജി മാന്തരത്തൂര്‍, കെ. വത്സന്‍, പ്രസന്ന എന്നിവര്‍ സംസാരിച്ചു.

