സംഘർഷത്തിൽ പരിക്കേറ്റവരെ ബി. ജെ. പി. നേതാക്കൾ സന്ദർശിച്ചു

കൊയിലാണ്ടി: സി. പി. ഐ. എം. – ബി. ജെ. പി. സംഘർഷത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ
ബി.ജെ.പി.നേതാക്കൾ സന്ദർശിച്ചു. മണ്ഡലം വൈ: പ്രസി. കെ.ഫൽഗുനൻ, മാവുള്ള കണ്ടി മണി എന്നിവരെയും അക്രമത്തിൽ തകർന്ന ബി.ജെ.പി. ഓഫീസും, ബസ് സ്റ്റോപ്പും നേതാക്കൾ സന്ദർശിച്ചു.ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, മേഖലാ പ്രസിഡണ്ട് വി.വി.രാജൻ, എം.സി.ശശീന്ദ്രൻ, സി.കെ.ബാലകൃഷ്ണൻ തുടങ്ങിയവരാണ് താലൂക്കാശുപത്രിയിൽ സന്ദർശനം നടത്തിയത്.
ബി.എം.എസ്സ്. പ്രവർത്തകൻ മനോജിന്റെ കൊലപാതക കേസ്സ് സി.ബി.ഐ.അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കെ സാമൂഹികാന്തരീക്ഷം തകർക്കുകയും, സ്വന്തം അണികളെ പിടിച്ചു നിർത്താൻ വേണ്ടിയും സി.പി.എം.നടത്തുന്ന ഗൂഡതന്ത്രമാണ് ബി.ജെ.പി പ്രവർത്തകർക്ക് നേരെയുള്ള അക്രമമെന്ന് വി.വി.രാജൻ പറഞ്ഞു. ഹർത്താലിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ നടത്തിയ പ്രകടനത്തിന് അഡ്വ.വി.സത്യൻ, വായനാരി വിനോദ്, കെ.വി. സുരേഷ്, വി.കെ.ഉണ്ണികൃഷ്ണൻ, വി.കെ.ജയൻ, ടി.കെ പത്മനാഭൻ, വി കെ.മുകുന്ദൻ, കെ.പി.എൽ. മനോജ്, സച്ചിൻ ചെങ്ങോട്ട്കാവ് എന്നിവർ നേതൃത്വം നൽകി.

