സംഘം ചേര്‍ന്ന് കവര്‍ച്ച: സഹോദരങ്ങളടക്കം ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: സംഘം ചേര്‍ന്ന് കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ സഹോദരങ്ങളടക്കം ഏഴംഗ സംഘത്തെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. വീട് കുത്തിത്തുറക്കാനുള്ള കമ്ബിപ്പാരയടക്കമുള്ള മോഷണ ഉപകരണങ്ങളും ആയുധങ്ങളും ഇവരില്‍നിന്ന് കണ്ടെടുത്തു. പിടിയിലായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മാവേലിക്കര ബുധനൂര്‍ എണ്ണയ്ക്കാട് രേഷ്മ ഭവനില്‍ രതീഷ്(38), തിരുവല്ല ചാത്തംകരി പുതുപ്പറമ്ബില്‍ ശ്യാം(21), സഹോദരന്‍ ഷാലു(20), പുളിങ്കുന്ന് ചതുര്‍ത്ഥ്യാകരി പട്ടിടപ്പറമ്ബ്ചിറ വിഷ്ണുദാസ്(20), അമ്ബലപ്പുഴ വണ്ടാനം പുതുവല്‍ ഇജാസ്(18), പതിനേഴ് വയസുകാരായ മറ്റ് രണ്ടു പേര്‍ എന്നിവരാണ് പിടിയിലായത്.
മെഡിക്കല്‍ കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഇവര്‍ പിടിയിലാകുന്നത്. രാത്രി പട്രോളിങ് നടത്തിയ എസ്.ഐ. എസ്. അസീമും സംഘവും സംശയംതോന്നി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് മോഷ്ടാക്കളാണെന്ന് വ്യക്തമായത്. ഒന്നാംപ്രതി രതീഷിന്റെ പേരില്‍ മാന്നാര്‍ സ്റ്റേഷനില്‍ മൂന്ന് മോഷണക്കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ശ്യാം തൃക്കാക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ പ്രതിയാണ്. ഷാലു അമ്ബലപ്പുഴ സ്റ്റേഷനിലെ മോഷണക്കേസില്‍ പ്രതിയാണ്.

വിഷ്ണുദാസിന്റെ പേരില്‍ ചങ്ങനാശ്ശേരി, തിരുവല്ല സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ട്. ഇജാസ് പുന്നപ്ര, ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. മറ്റ് അഞ്ച് പ്രതികളെയും അമ്ബലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

