സംഗീത സംവിധായകന്‍ രാജാമണി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: കോഴിക്കോടന്‍ സുഹൃദ്സംഘം ബാങ്ക് മെന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ സംഗീത സംവിധായകന്‍ രാജാമണി അനുസ്മരണ പരിപാടി ആതിരാനിലാപൊയ്കയില് സംഘടിപ്പിച്ചു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പരിപാടി സംഗീത സംവിധായകന്‍ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഗോപി, തേജ് മെര്‍വിന്‍, സംവിധായകന്‍മാരായ വി.എം വിനു, ഹരിദാസ്, ബിബിന്‍ പ്രഭാകര്‍, ഛായാഗ്രാഹകന്‍ വേണു ഗോപാല്‍, സി.എല്‍ ജെയിംസ്, എം. രാജന്‍,പി.വി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഗീത സംവിധായകന്‍ രാജാമണിയും അദ്ദേഹത്തിന്റെ പിതാവ് ബി.എ ചിദംബരനാഥും സംഗീതം നല്കിയ 38 ഓളം ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതനിശ അരങ്ങേറി. സംഗീത സംവിധായകന്‍ തേജ് മെര്‍വിന്റെ നേതൃത്വത്തിലാണ് സംഗീത നിശ നടന്നത്. മധു ബാലകൃഷ്ണന്,ബേബി ശ്രേയ, വിജിത,സിതാര, സതീഷ് ബാബു, നിഷാദ്, സിന്ദുപ്രേംകുമാര് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

