ഷിംലയിൽ വെളുത്ത ക്രിസ്മസ്: വിനോദ സഞ്ചാരികൾ ആഘോത്തിമിർപ്പിൽ

ഹിമാചല്‍ : ഷിംല – ക്രിസ്മസ് ദിനങ്ങള്‍ അതിന്റെ എല്ലാ പ്രത്യേകതകളോടുംകൂടി അനുഭവിച്ച് ആസ്വദിക്കുകയാണ് വിനോദസഞ്ചാര കേന്ദ്രമായ ഷിംല. താപനില കുത്തനെ താഴ്ന്നതോടെ ഹിമാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ചയാണിപ്പോള്‍. ഷിംലയില്‍ ഇപ്പോഴത്തെ കാലാവസ്ഥയെ വളുത്ത ക്രിസ്മസ് എന്നാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. നിലവില്‍ ഇവിടുത്തെ താപനില രണ്ടു ഡിഗ്രി മാത്രമമാണ്. യൂറോപ്യന്‍ നഗരങ്ങളില്‍ എത്തിപ്പെട്ട അനുഭവമാണ് ഷിംലയില്‍.
തണുപ്പു നിറഞ്ഞ ക്രിസ്മസ് ആഘോഷിക്കുന്ന തിരക്കിലാണ് പ്രദേശവാസികളും സഞ്ചാരികളും. ഒരുദിവസം കൊണ്ട് താപനില കുത്തനെ താഴുകയായിരുന്നു.നിലവിലെ അവസ്ഥ തിങ്കളാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്.


ഏതായാലും അപ്രതീക്ഷിതമായെത്തിയ മഞ്ഞിന്റെ തണുത്ത വര്‍ഷത്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സഞ്ചാരികള്‍. തണുപ്പ് മാറി മഞ്ഞുരുകും മുമ്ബേ പരമാവധി ആസ്വദിക്കുന്ന തിരക്കിലാണ് എല്ലാവരും. ഇതിനുമുമ്ബ് 2010ലാണ് ഷിംലയില്‍ ഇത്രയും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാക്ഷിയായത്.

