ശ്രീ മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി : നടേരി.ശ്രീ മുതുവോട്ട് ക്ഷേത്രോത്സവം കീഴാറ്റുപുറത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമത്തോടെ കൊടിയേറി. പ്രധാന ഉത്സവം മാർച്ച് 12ന് നടക്കും.
ഉത്സവദിവസം വരെ നട്ടത്തിറകൾ, വിശേഷാൽ പൂജകൾ, കരിമരന്ന് പ്രയോഗം തുടങ്ങിയ ചടങ്ങുകൾ നടക്കും.12ന് കാലത്ത് വിശേഷാൽ പൂജകൾ, പള്ളിയുണർത്തൽ, ഉച്ചക്ക് പ്രസാദ ഊട്ട് വൈകുരേം 4 മണി മുതൽ ഇളനീർകുല വരവുകൾ, സന്ധ്യാസമയത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നും മലയർകളി, പരിച മുട്ടുകളി തുടങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലി, കണ്ണിക്കരുമകൻ, കരിയാത്തൻ, മാരപ്പുലി എന്നീ ദേവതകളുടെ വെള്ളാട്ട്തിറകൾ എന്നിവയും നടക്കും. അയ്യപ്പൻകാവ് ക്ഷേത്രത്തിൽ മാർച്ച് 10ന് ആയില്ല്യപൂജയും നടത്തപ്പെടും.

