ശ്രീ ഗുരുജി വിദ്യാനികേതൻ സ്കൂളിന് സ്മാർട്ട് ടെലിവിഷൻ കൈമാറി

കൊയിലാണ്ടി; ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കൊയിലാണ്ടിക്ക്
ആൻഡ്രോയിഡ് സ്മാർട്ട് ടെലിവിഷൻ സമർപ്പിച്ചു. സ്ക്കൂളിലെ ക്ലാസ് റൂമുകൾ ഡിജിറ്റൽ ക്ലാസ് റൂമുകളാക്കി മാറ്റുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി അരുൺ (LKG) ഉദയ (UKG) ക്ലാസുകൾക്കായി സ്മാർട്ട് ടെലിവിഷൻ നൽകി. സ്ക്കൂളിലെ വൈഫൈ സംവിധാനത്തിലൂടെ ഇനി പഠന പ്രവർത്തനങ്ങൾ യു ട്യൂബിലൂടെ വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയുന്നതാണ്.

ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് മൊബൈലിലൂടെ ലഭിച്ച പ്രവർത്തനങ്ങൾ ഇനി ടെലിവിഷനിലൂടെ കാണിക്കാൻ കഴിയും കൊയിലാണ്ടി സ്വദേശി മണ്ണാരി പ്രസാദും കോട്ടയം രാജശേഖരൻ നായരുമാണ് ടെലിവിഷൻ സ്ക്കൂളിന് നൽകിയത്. പ്രാർത്ഥന സഭയിൽ വെച്ച് നടന്ന ചടങ്ങിൽ ചന്ദ്രൻ മേലേപ്പുറത്ത്, നാരായണൻ ഒതയോത്ത്, മോഹനൻ കല്ലേരി, ലൈജു ചെറിയ മങ്ങാട്, ഷമീർ വി.കെ, ശൈലജ ടീച്ചർ, മുരളി കെ.കെ എന്നിവർ സംബന്ധിച്ചു.


