ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം

ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്പരക്ക് ശേഷം ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം.കൊളംബോയില്‍ നിന്ന് 40 കിലോമീറ്ററര്‍ അകലെ പുഗോഡയിലാണ് സ്ഫോടനം നടന്നത്. പുഗോഡ മജിസ്ട്രേറ്റ് കോടതിക്ക് പിന്നിലുള്ള ഒഴിഞ്ഞ സ്ഥലത്തു നിന്നാണ് സ്ഫോടനശബ്ദം കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
