ശ്രീനാരായണഗുരു സമാധി ആചരിച്ചു

പേരാമ്പ്ര: എസ്.എൻ.ഡി.പി. യോഗം പേരാമ്പ്ര യൂണിയൻ നേതൃത്വത്തിൽ ശ്രീനാരായണഗുരു സമാധി ആചരിച്ചു. പ്രാർഥനായോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി.എം. കുഞ്ഞിക്കണാരൻ അധ്യക്ഷനായി. ബാബു പൂതംപാറ സന്ദേശം നൽകി. സെക്രട്ടറി സുനിൽ പരുത്തിപ്പാറ, എം.കെ. ബാബു, ഇ.ടി. രഘു, വി. നാരായണൻ, സുശീല വേലായുധൻ, ശ്രീജ പിള്ളപ്പെരുവണ്ണ, വി.സി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
